കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ
Oct 1, 2026 02:45 PM | By PointViews Editor

അടിച്ചാൽ തിരിച്ചടിച്ചോളാൻ യൂത്ത് കോൺഗ്രസിനോട് രാഹുൽ മാങ്കുട്ടത്തിൻ്റെ ആഹ്വാനം. മന്ത്രിമാരെ തടഞ്ഞാൽ വിജയൻ്റെ വണ്ടിയും തടഞ്ഞോളാനും രാഹുൽ ആഹ്വാനം ചെയ്തു. സംസ്ഥാന മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒ.ജെ.ജനീഷിനെ തൃക്കരിപ്പൂരിൽ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ചതിനെതിരെ സാമൂഹിക മാധ്യമ നടത്തിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പൂർണമായി വായിക്കാം: .

ഈ നിൽക്കുന്ന ചെറുപ്പക്കാരനാരാണെന്ന് അറിയാമോ?ഒ.ജെ. ജനീഷ്.മന്ത്രി ജനീഷ് ആകുന്നതിന് മുമ്പ് കെഎസ്‌യു പ്രവർത്തകനായിരുന്ന ജനീഷ് ഉണ്ട്. ലോ കോളേജിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തെ ചോര ചീന്തി പ്രതിരോധിച്ച കെ എസ് യു ക്കാരൻ.

പറഞ്ഞുവന്നത്, സിപിഎമ്മിന്റെ ഗുണ്ടകളുടെ അടിയും തടയും ഒക്കെ കുറെ കൊണ്ടിട്ടും കൊടുത്തിട്ടുമൊക്കെയാണ് അവൻ ഇന്ന് കേരളം കാണുന്ന, അറിയപ്പെടുന്ന മന്ത്രിയായി മാറിയത്.അതുകൊണ്ട് ഒരു കരിങ്കൊടിയോ വണ്ടിക്ക് നേരെയുള്ള അക്രമമോ കണ്ടാൽ പേടിച്ച് പനിപിടിച്ച് പുറകോട്ട് ഓടിമാറുന്ന ആളല്ല ജനീഷ്.ഇനി ഈ തെമ്മാടിക്കൂട്ടത്തോടാണ് ചോദിക്കാനുള്ളത്: എന്തിനാണ് നിങ്ങൾ ഇപ്പോൾ ജനീഷിനെ ആക്രമിക്കുന്നത്?പ്രതിഷേധങ്ങൾ പാടില്ലായെന്ന് ബിജെപി തിട്ടൂരം ഇറക്കിയിരിക്കുന്ന അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിക്കുകയും അമിത് ഷായുടെ വാഹനവ്യൂഹത്തെ തടയുകയും ചെയ്ത യൂത്ത് കോൺഗ്രസിന് നേതൃത്വം കൊടുക്കുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണോ?

അതോ കേരളത്തിലെ സാധാരണക്കാരെ തൊട്ട് ധനികരായ ആളുകളെ വരെ കൊള്ളയടിച്ച ഒരു വലിയ വനകൊള്ളക്കാരന്റെ തട്ടിപ്പുകൾ ആദ്യമായി കേരളീയ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു എന്നുള്ളതുകൊണ്ടാണോ?

ഡിവൈഎഫ്ഐ അമിത് ഷായുടെ ക്വട്ടേഷനാണോ, അന്റോയുടെ ക്വട്ടേഷനാണോ എടുത്തിരിക്കുന്നത് എന്നു മാത്രം പറഞ്ഞാൽ മതി. എന്തായാലും കൂലിത്തല്ലാണെന്ന് വ്യക്തമാണ്.

ഇനി യൂത്ത് കോൺഗ്രസുകാരോടാണ്, യുഡിഎഫുകാരോടാണ്.

കേരളത്തിൽ ജനീഷിന് മാത്രമല്ല വണ്ടിയുള്ളത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന് പറയുന്ന വിജയനുമുണ്ട് വണ്ടി. വിജയനെ പിന്തുണയ്ക്കുന്ന ആ മുപ്പത്തിയഞ്ച് ഇടതുപക്ഷ എംഎൽഎമാർക്കും ഉണ്ട് വണ്ടി.

അവരുടെ വണ്ടിയും തടഞ്ഞാൽ നിൽക്കുന്നതാണ്. അവരുടെ വണ്ടിക്ക് നേരെയും പാഞ്ഞടുത്താൽ ഒതുക്കപ്പെടുന്നതാണ്.

അത് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായ, കേരളത്തിന്റെ യുവജനക്ഷേമ മന്ത്രിയെ വഴിയിൽ അക്രമിക്കാമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് യൂത്ത് കോൺഗ്രസുകാർക്കും യുഡിഎഫുകാർക്കും പ്രത്യേകിച്ച് പറയേണ്ടുന്ന കാര്യമില്ലല്ലോ.

കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരെയും കോൺഗ്രസിന്റെ നേതാക്കന്മാരെയുമൊക്കെ ഇന്നലകളിൽ സംരക്ഷിച്ചത് കാക്കിപ്പടയുടെ കാവലുകൊണ്ടല്ലല്ലോ. നമ്മൾ തന്നെയല്ലേ?

അപ്പോൾ നമുക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്.

അതങ്ങ് ചെയ്താൽ മതി.!

Rahul Mankuttam says he will come back and arrest Vijayan if Congress ministers are attacked. Rahul says Vijayan's car will also stop

Related Stories
കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

Oct 1, 2026 08:04 PM

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും...

Read More >>
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

Oct 1, 2026 03:35 PM

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ...

Read More >>
കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത്  ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

Oct 1, 2026 05:30 AM

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ...

Read More >>
ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

Sep 28, 2026 09:10 AM

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും...

Read More >>
ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

Sep 27, 2026 10:11 AM

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല,...

Read More >>
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
Top Stories